Skip to main content

മികച്ച ഓഫീസുകളെ പ്രഖ്യാപിച്ചു

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ മികച്ച മൂന്ന് ഓഫീസുകളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ജില്ലാ വിദ്യാഭ്യാസ ഓഫീസും രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും യഥാക്രമം സ്വന്തമാക്കി.

ലഭിച്ച അപേക്ഷകളില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങള്‍, ഇ-ഓഫീസ് ഇമ്പ്‌ളിമെന്റേഷന്‍ സ്റ്റാറ്റസ്, ഓഫീസ് ഡിസിപ്ലിന്‍, ജില്ലാവികസനത്തിലുള്ള പിന്തുണ തുടങ്ങിയവ പരിശോധിച്ചായിരുന്നു തിരഞ്ഞെടുപ്പ്. നാളെ (ഒക്ടോബര്‍ 7) 11 മണിക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.  

date