Skip to main content

കൊല്ലം റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് (ഒക്ടോബര്‍ 6) തുടക്കം

കൊല്ലം റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് (ഒക്ടോബര്‍ 6) തുടക്കമാകും. കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്‌കൂള്‍ഗ്രൗണ്ടില്‍ 12 ഉപജില്ലകളില്‍ നിന്നായി 2000 കായികപ്രതിഭകളാണ് മാറ്റുരയ്ക്കുക. ഉദ്ഘാടനം രാവിലെ 9:30 ന് ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിക്കും.

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി അധ്യക്ഷയാകും. ഒക്ടോബര്‍ ഒന്‍പതിന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഷാജി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് കുമാര്‍ അധ്യക്ഷനാകും. ഇന്ന് (ഒക്ടോബര്‍ 6), ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളിലായാണ് മത്സരങ്ങള്‍.

date