Skip to main content
സ്വാഗത സംഘം രൂപീകരിച്ചു

സ്വാഗത സംഘം രൂപീകരിച്ചു

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം ജില്ലാതല സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഒക്ടോബര്‍ 16 ന് സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംസ്ഥാനതല സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണവും മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷതയും വഹിക്കും.

ഉയരാം ഉന്നതിയിലേക്ക് മുദ്രാവാക്യവുമായാണ് ആഘോഷപരിപാടികളുടെ നടത്തുന്നത്..വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് പൂര്‍ത്തിയാക്കുകയാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു നടത്തുന്ന പക്ഷാചരണത്തിന്റെ ലക്ഷ്യം .പരിപാടികളുടെ സംഘാടനത്തിന് വിവിധ കമ്മിറ്റികളെ നിയോഗിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതിനിധി അനൂപ് പി കെ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

date