Skip to main content
വിവിധ പദ്ധതികള്‍ക്ക് തുടക്കം

വിവിധ പദ്ധതികള്‍ക്ക് തുടക്കം

കടയ്ക്കല്‍ സര്‍ക്കാര്‍ വി എച്ച് എസ് എസില്‍ ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ കെ ഷാജി ഗ്രന്ഥപ്പുര ഉദ്ഘാടനം ചെയ്തു. ത്രീ ഫേസ് കണക്ഷന്‍, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ നജീബത്ത്, ബാഡ്മിന്റണ്‍ കോര്‍ട്ട് -കിണര്‍ സമര്‍പ്പണം കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, എന്‍ എസ് എസ് ദേശീയ അവാര്‍ഡ് ഉപയോഗിച്ച് നിര്‍മിച്ച അരയന്ന കിണര്‍ സമര്‍പ്പണം സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ഡോ ആര്‍ എന്‍ അന്‍സര്‍ എന്നിവര്‍ നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്റ് ടി ആര്‍ തങ്കരാജ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ റ്റി വിജയകുമാര്‍, .പ്രിന്‍സിപ്പല്‍ എ നജീം, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സുധിന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എം മാധുരി, വാര്‍ഡ് മെമ്പര്‍ ഡി എസ് സബിത, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി കെ ഹരികുമാര്‍, എസ്.എം.സി ചെയര്‍മാന്‍ വികാസ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എസ് റജീന, അധ്യാപകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date