Skip to main content

റീ-ക്വട്ടേഷന്‍

തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഐടിഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തര മേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കവറിന് പുറത്ത് ക്വട്ടേഷന്‍ നമ്പറും, ഹെര്‍ബര്‍ട്ട് നഗര്‍ ഐടിഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷന്‍ എന്നെഴുതണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 7594059670.

 

date