Skip to main content

ഷീ ക്യാമ്പെയിന്‍ തുടങ്ങും

ജില്ലാ ഹോമിയോപ്പതി വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഷീ ക്യാമ്പെയിന് ജില്ലയില്‍ തുടക്കമാകും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കല്പത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണവും ലക്ഷ്യമാക്കിയുള്ള ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 8 ന് രാവിലെ 10 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യാതിഥിയാകും.സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, തൈറോയിഡ് രോഗങ്ങള്‍, പ്രീ ഡയബറ്റീസ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയ്ക്കുള്ള സൗജന്യ ചികിത്സയും ബോധവല്‍ക്കരണവും ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി നവംബര്‍ 10 വരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.

date