Skip to main content

മാലിന്യമുക്ത നവകേരളം; ഏകോപന സമിതി യോഗം ചേർന്നു മാലിന്യസംസ്‌കരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗം: വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

കോട്ടയം: വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗം എന്നിവ സംബന്ധിച്ചുള്ള പരിശോധനകൾ ശക്തമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഏകോപന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.
നിയോജകമണ്ഡലതല കാമ്പയിനുകളും പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്നേഹാരാമങ്ങൾ ആരംഭിക്കാനും മാലിന്യമുക്തഅവബോധ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ,  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഷറഫ് പി. ഹംസ, ജി. അനീസ്, സി.ആർ. പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ഗീതു ജി. കുമാർ, കുടുംബശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർ വിജീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date