Skip to main content

വൈദഗ്ദ്ധ്യപരിശീലനം: താൽപര്യപത്രം ക്ഷണിച്ചു

കോട്ടയം: കുടുംബശ്രീ ഗുണഭോക്താക്കൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യത്യസ്ത മേഖലയിൽ വൈദഗ്ദ്ധ്യപരിശീലനം നൽകുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. വൈദഗ്ദ്ധ്യ പരിശീലന സ്ഥാപനങ്ങൾ/സംഘടനകൾ/എഫ്.പി.സി, വൈദഗ്ദ്ധ്യ പരിശീലനം നൽകാൻ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകൾ, ദേശീയ നഗരഉപജീവന മിഷൻ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളിൽ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രവർത്തന റിപ്പോർട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് ഒക്ടോബർ 13ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.  വിശദവിവരത്തിന്  വെബ് സൈറ്റ്: www.kudumbashree.org , ഫോൺ: 0481-2302049.

 

date