Skip to main content

വിരിപ്പ് കൃഷി വിളവെടുപ്പ്: കൊയ്ത്ത്-മെതി യന്ത്രങ്ങൾക്ക് വാടക നിശ്ചയിച്ചു

കോട്ടയം: ഈ വർഷത്തെ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലെയുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.പാടശേഖരസമിതി പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വാടക നിശ്ചയിച്ചത്. കൊയ്ത്ത് സുഗമമാക്കാൻ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട് യന്ത്രങ്ങൾ യഥാസമയം ലഭ്യമാക്കാൻ പാടശേഖരസമിതികൾ നടപടി സ്വീകരിക്കണം.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ജലപരിപാലനം) പി.പി. ശോഭ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, പാടശേഖര സമിതി പ്രതിനിധികൾ, കൊയ്ത്ത് മെതിയന്ത്ര ഏജന്റുമാർ എന്നിവർ പങ്കെടുത്തു.

 

date