Skip to main content

കുമ്മാട്ടിക്കുളം കോളനി നവീകരിക്കുന്നു; ടെണ്ടർ നടപടികൾ പൂർത്തിയായി

 

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കുമ്മാട്ടിക്കുളം കോളനി നവീകരിക്കുന്നു. ദുർബല വിഭാഗ പുനരധിവാസ പദ്ധതിക്കായി സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.

കുമ്മാട്ടിക്കുളം കോളനി നവീകരണത്തിനായി (78,90,045 )എഴുപത്തിയെട്ട് ലക്ഷത്തി തൊണ്ണൂറായിരത്തി നാൽപ്പത്തിയഞ്ച് രൂപയുടെ ടെണ്ടർ നടപടികളാണ് പൂർത്തിയായത്.സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ഏറ്റെടുത്ത പ്രവൃത്തികൾ ആറ് മാസത്തിനുള്ളിൽ  പൂർത്തീകരിക്കും. 

പുനരധിവാസ പ്രവൃത്തിയുടെ ഭാഗമായി കോളനിയിലെ  കുടിവെള്ളം, ഓവുചാൽ നവീകരണം, വൈദ്യുതി മറ്റ് പൊതുസൗകര്യം തുടങ്ങിയവ ഉൾപ്പടെയുള്ളവക്കായി തുക വിനിയോഗിക്കും. നവീകരണ പ്രവൃത്തിയിലൂടെ കോളനിയിലെ 24 പട്ടികജാതി കുടുംബങ്ങൾക്കും ആറ് ജനറൽ കുടുംബങ്ങൾക്കും ഗുണം ലഭിക്കും. ഭവന പുനരുദ്ധാരണത്തിനായി അഞ്ച് കുടുംബങ്ങൾക്കും ശൗചാലയം നിർമ്മിക്കുന്നതിനായി ഒരു കുടുംബത്തിനും തുക അനുവദിച്ചിട്ടുണ്ട്.

date