Skip to main content

മാലിന്യസംസ്കരണ രംഗത്ത് മുന്നേറ്റവുമായി കോഴിക്കോട് ജില്ല

 

മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി.

പദ്ധതി ആരംഭിച്ച ശേഷം ജില്ലയിൽ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. 454 കേസുകളിലായി 56 ലക്ഷം രൂപ പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 582 മാലിന്യ കൂമ്പാരങ്ങളിൽ 575 എണ്ണം നീക്കം ചെയ്തു. മാലിന്യ നിക്ഷേപം തടയുന്നതിന് പിഴ ഈടാക്കുന്നതിൽ സംസ്ഥാനത്തെ തന്നെ മികച്ച ജില്ലയാണ് കോഴിക്കോട് എന്ന് വിലയിരുത്തി.

ജില്ലയിൽ ആകെ 1106 മിനി എം.സി.എഫുകളാണ് ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നിലവിലുള്ളത്. അതിൽ 125 എണ്ണം പുതിയതായി സ്ഥാപിച്ചവയാണ്. 99 എംസിഎഫും ജില്ലയിൽ പ്രവർത്തിക്കുന്നു. എട്ട് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആർ.ആർ.എഫ്)കൾ നിലവിൽ ജില്ലയിലുണ്ട്. 2896 ഹരിതകർമ്മ സേനയും നിലവിലുണ്ട്. ഇതിൽ 213 എണ്ണം പുതിയതായി തുടങ്ങിയതാണ്.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണ പ്രവൃത്തികളിൽ 6600ഓളം ഇടങ്ങളാണ് ജില്ലയിൽ ശുചീകരിച്ചത്. ശുചീകരണത്തിൽ ഒന്നരലക്ഷത്തോളം ആളുകൾ പങ്കാളികളായി. 

ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലെ മലിനജല സംസ്ക്കരണ പ്ലാന്റ് വ്യാഴാഴ്ച നാടിന് സമർപ്പിച്ചു. സരോവരം, കോതി, ആവിക്കൽത്തോട് എന്നിവിടങ്ങളിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്  സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. താമരശ്ശേരി, മേപ്പയൂർ, മുക്കം എന്നിവിടങ്ങളിലും എഫ് എസ് ടി പിക്ക് പ്രോജക്ട് വച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിലെ മാലിന്യ നിക്ഷേപം തടയുന്നതിന് ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

വയനാട് തുരങ്കപാത:ആവശ്യമായ പുനരധിവാസ നടപടികൾ സ്വീകരിക്കണം - മുഖ്യമന്ത്രി

വയനാട് തുരങ്കപാതപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്ക് കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ്  ആവശ്യം. ഈ വർഷം ഡിസംബറിനു മുൻപായി പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,043 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കോഴിക്കോട് ജില്ലയിൽ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇനി അവാർഡ് സ്റ്റേജ് ആണെന്നും ഒരു മാസം കൊണ്ട് എൻക്വയറി നടപടികൾ പൂർത്തിയാവുമെന്നും ജില്ലാ കലക്ടർ എ. ഗീത യോഗത്തെ അറിയിച്ചു.

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിൽ മികച്ച പ്രവർത്തനങ്ങളുമായി കോഴിക്കോട് ജില്ല

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ വിലയിരുത്തി. ജില്ലയിൽ ആകെ കണ്ടെത്തിയ 6773 അതിദരിദ്ര്യ കുടുംബങ്ങളിൽ 6379 പേർക്കുമുള്ള മൈക്രോ പ്ലാനുകളും തയ്യാറാക്കി. 

അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, തൊഴിലുറപ്പ് ജോബ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കുടുംബശ്രീ അംഗത്വം, ഗ്യാസ് കണക്ഷന്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, വീട് വയറിംഗ്, പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മേഖലാ തല അവലോകന യോഗത്തിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

2025 നവംബർ ഒന്നിന് മുമ്പ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി കേരളത്ത അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ദേശീയപാത നിർമ്മാണം അതി വേഗത്തിൽ

കോഴിക്കോട് ജില്ലയിലെ ദേശീയപാത നിർമ്മാണം അതി വേഗത്തിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മേഖല തല അവലോകന യോഗത്തിൽ വിലയിരുത്തി.   ജില്ലയിൽ മൂന്ന് റീച്ചുകളിലായി 71.3 കിലോമീറ്ററിലാണ് ദേശീയപാത നിർമ്മാണം. അഴിയൂർ - വെങ്ങളം, ആറ് വരി പാതകൾ- മേജർ ആന്റ് മൈനർ ബ്രിഡ്ജസ്, കോഴിക്കോട് ബൈപാസ് എന്നീ മൂന്ന് റീച്ചുകളുടെയും നിർമ്മാണം വേഗത്തിലാണ്.

 3,713.14 കോടി രൂപ ചെലവിൽ പ്രവർത്തി പുരോഗമിക്കുന്ന അഴിയൂർ - വെങ്ങളം റീച്ചിന്റെ    പൂർത്തീകരണ ദിവസം 2024 മെയ് 31 ആണ്. ആറ് വരി പാതകൾ- മേജർ ആന്റ് മൈനർ ബ്രിഡ്ജസിന്റെ നിർമ്മാണ ചെലവ് 213.06 കോടി രൂപയാണ്. ഈ വർഷം ഡിസംബർ 31 ആണ് പൂർത്തീകരണ തിയ്യതി. കോഴിക്കോട് ബൈപാസിന്റെ നിർമ്മാണ ചെലവ് 1862.77 കോടി രൂപയാണ്. 2024 സെപ്റ്റംബർ 17 ആണ് പൂർത്തീകരണ തിയ്യതി.

മലയോര ഹൈവേ നിർമ്മാണം പുരോഗതി വിലയിരുത്തി

കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ നിർമ്മാണത്തിന്റെ പുരോഗതി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മേഖല തല അവലോകന യോഗത്തിൽ വിലയിരുത്തി. ആരംഭിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും ബാക്കിയുള്ളവ അനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കാനും ബന്ധപ്പെട്ടവർക്ക് യോഗത്തിൽ നിർദേശം നൽകി. 

ഒൻപത് റീച്ചകളിലായാണ് ജില്ലയിൽ മലയോര ഹൈവേ നിർമ്മാണം. ജില്ലയുടെ തെക്കേ അറ്റമായ കക്കാടംപൊയിൽ നിന്നും ആരംഭിച്ച് വടക്ക് മറിപ്പുഴ അവസാനിക്കുന്നതാണ് ജില്ലയിലെ മലയോര ഹൈവേ പദ്ധതി.  114.931 കിലോമീറ്റർ പദ്ധതിയിൽ ദേശീയപാതയുടെ ഭാഗം ഒഴിവാക്കിയാൽ 113.753 കിലോമീറ്റർ ആണ് ഉള്ളത്.

ഒൻപത് റീച്ചുകൾക്കും സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ട്. മൂന്ന് റീച്ചുകളുടെ പ്രവർത്തി പുരോഗമിക്കുകയാണ്. ഒരു റീച്ചിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. അഞ്ച് റീച്ചുകൾക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്.

ലൈഫ് ഭവന പദ്ധതി പുരോഗതി വിലയിരുത്തി

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 2023-24 സാമ്പത്തിക വർഷത്തിൽ പട്ടികയിലുള്ള 93 ശതമാനം  ആളുകൾ ഭവന നിർമ്മാണ കരാറിൽ ഏർപ്പെട്ടതായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മേഖലാതല അവലോകനയോഗം  വിലയിരുത്തി.

2023 മാര്‍ച്ച് വരെ 3,262 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കി. 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ 805 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 5,516 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂമിയുള്ള ഭവനരഹിതര്‍ക്കായി 313 ഭവനങ്ങളും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

അതിദാരിദ്ര്യ വിഭാഗം ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 64 കുടുംബങ്ങളുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി. ചാത്തമംഗലത്തെ ഭവന സമുച്ചയത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത യോഗത്തിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ദേശീയപാത നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു

കോഴിക്കോട് ജില്ലയിലെ ദേശീയപാത നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മേഖല തല അവലോകന യോഗത്തിൽ വിലയിരുത്തി.   ജില്ലയിൽ മൂന്ന് റീച്ചുകളിലായി 71.3 കിലോമീറ്ററിലാണ് ദേശീയപാത നിർമ്മാണം. അഴിയൂർ - വെങ്ങളം, ആറ് വരി പാതകൾ- മേജർ ആന്റ് മൈനർ ബ്രിഡ്ജസ്, കോഴിക്കോട് ബൈപാസ് എന്നീ മൂന്ന് റീച്ചുകളുടെയും നിർമ്മാണം വേഗത്തിലാണ്.

 3,713.14 കോടി രൂപ ചെലവിൽ പ്രവർത്തി പുരോഗമിക്കുന്ന അഴിയൂർ - വെങ്ങളം റീച്ചിന്റെ    പൂർത്തീകരണ ദിവസം 2024 മെയ് 31 ആണ്. ആറ് വരി പാതകൾ- മേജർ ആന്റ് മൈനർ ബ്രിഡ്ജസിന്റെ നിർമ്മാണ ചെലവ് 213.06 കോടി രൂപയാണ്. ഈ വർഷം ഡിസംബർ 31 ആണ് പൂർത്തീകരണ തിയ്യതി. കോഴിക്കോട് ബൈപാസിന്റെ നിർമ്മാണ ചെലവ് 1862.77 കോടി രൂപയാണ്. 2024 സെപ്റ്റംബർ 17 ആണ് പൂർത്തീകരണ തിയ്യതി.

ബേപ്പൂർ തുറമുഖത്തിലേക്കുള്ള നദിക്കര തുറമുഖ റോഡ് വികസനം, മുധിയം ബീച്ചിൽ നിന്ന് മധുര ബസാറിലേക്കുള്ള റോഡ്, മധുര ബസാർ മുതൽ ചുള്ളിക്കാട് വരെയുള്ള റോഡ്,  ബേപ്പൂർ തുറമുഖം ബീച്ച് വഴി മലാപ്പറമ്പിലേക്കുള്ള കണക്റ്റിവിറ്റി എന്നിവയാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ജില്ലയിൽ നടപ്പിലാക്കുന്ന മറ്റ് പദ്ധതികൾ. 32.97 കിലോമീറ്ററാണ് ആകെ നീളം. 468 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ എൽ. എ. സി 1 അംഗീകാരം പ്രക്രിയയിലാണ്. ഡി.പി. ആർ തയ്യാറാക്കൽ   പുരോഗമിക്കുകയാണ്. ദേശീയപാത 966 ന്റെ വാഴയൂർ മുതൽ ഇരിങ്ങല്ലൂർ വരെയുള്ള 8.006 കിലോമീറ്ററിന്റെ ടെണ്ടർ നടപടികളും പുരോഗമിക്കുകയാണ്.

മികവിന്റെ പാതയില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍*

വിദ്യാകിരണം പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍. ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ വിദ്യാകിരണം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കിഫ്ബി പദ്ധതിയില്‍ 5 കോടി രൂപ വീതം ചെലവഴിച്ച് നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ 13 വിദ്യാലയങ്ങളില്‍ 12 എണ്ണവും പൂര്‍ത്തിയായി. മൂന്നു കോടി രൂപ വീതം ചെലവഴിക്കുന്ന കിഫ്ബി പദ്ധതി വഴി 19 വിദ്യാലയങ്ങളില്‍ നവീകരണം പൂര്‍ത്തിയായി. 14 വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി അനുമതി ലഭിച്ചാല്‍ ആരംഭിക്കും. 

ഒരു കോടി രൂപ വീതം ചെലവിടുന്ന 31 വിദ്യാലയങ്ങളിലാണ് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 13 വിദ്യാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 6 വിദ്യാലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 12 വിദ്യാലയങ്ങളില്‍ മൂന്നെണ്ണം വീതം ടെന്‍ഡര്‍, സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും. മൂന്നെണ്ണത്തിന് കിഫ്ബി അംഗീകാരം ലഭിക്കണം. സ്ഥലപരിമിതിയാണ് മൂന്ന് വിദ്യാലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം.

മൂന്നു കോടി രൂപയുടെ കിഫ്ബി പദ്ധതി പ്രകാരം ജില്ലയില്‍ നവീകരിക്കേണ്ട വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഓരാഴ്ചക്കുള്ളിൽ പരിശോധിച്ച് അനുമതി നല്കുമെന്ന് കിഫ്ബി അധികൃതർ മേഖല അവലോകനത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗം നിര്‍ദ്ദേശിച്ചു. 

വിദ്യാര്‍ത്ഥികളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍ നടപ്പിലാക്കിയ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടം ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍ ഒക്ടോബര്‍ മാസം ആരംഭിക്കും. ജില്ലയില്‍ 156 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ ഡിസ്കുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ അഞ്ചാം ക്ലാസിലെ കുട്ടികളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ശിശു സൗഹൃദ ഗണിതശാസ്ത്ര പഠന പദ്ധതിയില്‍ ജില്ലയില്‍ 42 വിദ്യാലയത്തിലാണ് നടപ്പിലാക്കുന്നത്. 

ശുചിത്വബോധം, ശുചിത്വ ശീലം, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്‍ ജൂണ്‍ അഞ്ചിന് ആരംഭിച്ചു. കുട്ടികളില്‍ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കാന്‍ ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളും എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്കായി ഇ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബുകള്‍, പ്ലസ് മൊബൈല്‍ ആപ്പ്, സഹിതം പോര്‍ട്ടല്‍, ജി സ്യൂട്ട് സംവിധാനം തുടങ്ങിയ വിവിധ പദ്ധതികളും മികച്ച രീതിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. ആഹ്ലാദവും ആനന്ദവും കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്ന പഠന പരിസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വര്‍ണകൂടാരം പദ്ധതി 43 വിദ്യാലയങ്ങളില്‍ വിജയകരമായി നടപ്പിലാക്കി. 

കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വികാസത്തിനുള്ള പ്രവര്‍ത്തന ഇടം എന്ന നിലയില്‍ നടപ്പിലാക്കുന്ന സ്‌പേസ് പദ്ധതി രണ്ട് വിദ്യാലയങ്ങളില്‍ തിരഞ്ഞെടുത്തു നടപ്പിലാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ബയോഡൈവേഴ്‌സിറ്റി പാര്‍ക്കുകളും മികച്ച രീതിയില്‍ നടപ്പിലാക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ പഠനത്തോടൊപ്പം ആഹ്ലാദകരവും ആക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

ജില്ലയിൽ പൊതുജനാരോഗ്യ മേഖലയിൽ മുന്നേറ്റം

കോഴിക്കോട് ജില്ലയിൽ പൊതുജനാരോഗ്യ മേഖലയിൽ മുന്നേറ്റം സാധ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് മേഖല തല അവലോകന യോഗം വിലയിരുത്തി. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അവസാന കേസിൽ നിന്നും 21 ദിവസം പൂർത്തിയായത് ആശ്വാസകരമാണെങ്കിലും അടുത്ത 21 ദിവസം കൂടെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനരാരംഭിച്ച സിക്കിൾ സെൽ അനീമിയുടെ സ്ക്രീനിങ്ങ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർദേശം നൽകി. 

വയോജന പരിപാലനത്തിന്‍റെ ഭാഗമായി പ്രൈമറി സാന്ത്വന പരിചരണവും സെക്കന്‍ഡറി സാന്ത്വന പരിചരണവും ചികിത്സയും നല്‍കി വരുന്നുണ്ട്. ജില്ലയിൽ ഒരു ജെറിയാട്രിക് വാർഡും മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ജീറിയാട്രിക് ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. ഇതിനായി 28 പ്രൈമറി യൂണിറ്റുകളും 13 സെക്കന്‍ഡറി യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രൈമറി യൂണിറ്റുകളിലൂടെ 13,634 പേര്‍ക്കും സെക്കന്‍ഡറി യൂണിറ്റുകളിലൂടെ 3562 പേര്‍ക്കും സേവനങ്ങള്‍ നല്‍കിവരുന്നു.

രോഗനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനങ്ങള്‍ നടന്നുവരുന്നു. ഫീല്‍ഡ് തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എല്ലാ പ്രാഥമികതല ആശുപത്രികളിലും ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. ക്യാന്‍സര്‍ കെയർ യൂണിറ്റും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഹബ്ബ് ആന്‍ഡ് സ്‌പോക്ക് മോഡൽ ലാബ് ശ്യംഖലയുടെ മാപ്പിങ് ജില്ലയിൽ നടന്നു വരുന്നു.

ജില്ലയിൽ 57 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. നാല് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഒ പി പരിവർത്തനത്തിനായി തിരഞ്ഞെടുത്ത നാല് മേജർ ആശുപത്രിയിൽ ഒരെണ്ണം പൂർത്തീകരിച്ചു. ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം നാല് സ്ഥലങ്ങളിൽ പൂർത്തിയായതിൽ രണ്ട് സ്ഥലങ്ങളിൽ ഉദ്ഘാടനം കഴിഞ്ഞു. നാല് സ്ഥലങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു.

നിപ ബാധ സാഹചര്യത്തിൽ ഏകാരോഗ്യ പദ്ധതി കോഴിക്കോട് ജില്ലയിൽ പ്രത്യേക പരിഗണയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടന്നു വരുന്നു. കമ്മ്യൂണിറ്റി സർവൈവലൻസ് ആരംഭിച്ചു. ജന്തു ജന്യ രോഗങ്ങൾക്കെതിരെ നിരീഷണവും പ്രതിരോധവും നടന്നു വരുന്നു. കോഴിക്കോട് ജില്ലയിൽ പ്രത്യേക കർന്മ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതായി യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യം മുഹമ്മദ് ഹനീഷ് അറിയിച്ചു.

പശ്ചിമഘട്ട നീർചാലുകളുടെ മാപ്പിംഗ് പൂർത്തിയാക്കി കോഴിക്കോട്

പശ്ചിമഘട്ട നീർചാലുകളുടെ മാപ്പിംഗിൽ  ആകെയുള്ള 14 ഗ്രാമപഞ്ചായത്തുകളിലും മാപ്പിംഗ് പൂർത്തിയാക്കി കോഴിക്കോട് ജില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മറീന കൺവെൻഷൻ സെന്ററിൽ ചേര്‍ന്ന മേഖലാതല അവലോകനയോഗത്തിൽ ഹരിത കേരളം പദ്ധതിയുടെ പുരോഗതി വിലയിരുത്തി

41.772 ഏക്കർ വിസ്തൃതിയിൽ 188 പച്ചത്തുരുത്തുകൾ ജില്ലയിലുണ്ട്. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനായി ജലസാമ്പിളുകൾ പരിശോധക്കാനായി ജില്ലയിൽ 29 ജലഗുണനിലവാര നിർണ്ണയ ലാബുകളാണുള്ളത്.

മൂന്ന് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തു. നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾക്ക് ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജലസുരക്ഷാ പ്ലാനുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 77 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുത്തതിൽ പത്ത് സ്ഥാപനങ്ങളിലും റിപ്പോർട്ട് അവതരണം പൂർത്തിയായി. ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട കൃഷി-ഹരിത സമൃദ്ധി വാർഡ്, തരിശു രഹിത ഗ്രാമം, ദേവ ഹരിതം, വ്യവസായ സ്ഥാപനങ്ങളിലെ കൃഷി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും അവലോകന യോഗത്തിൽ ചർച്ച ചെയ്തു.

തീരദേശഹൈവേ നിർമ്മാണം കല്ലിടൽ നടക്കാത്ത ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും

ജില്ലയിൽ തീരദേശഹൈവേ നിർമ്മാണം നടക്കുന്ന റീച്ചകളിൽ കല്ലിടൽ നടക്കാത്ത ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ മേഖലാതല അവലോകന യോഗത്തിൽ നിർദ്ദേശം. കടലുണ്ടിക്കടവ് മുതൽ പൂഴിത്തലവരെ 73.83 കിലോമീറ്ററിൽ 14 റീച്ചുകളിലായാണ് ജില്ലയിലെ തീരദേശപാത. 

കടലുണ്ടിക്കടവ് മുതൽ മഠത്തിൽപ്പാടം വരെയുള്ള 5.69 കിലോമീറ്ററിന് സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്. 10 കോടിയുടെ സാമ്പത്തിക അനുമതി ഈ റീച്ചിന് ലഭിച്ചിട്ടുണ്ട്. ബേപ്പൂർ പാലത്തിന്റെ അലൈൻമെന്റ് മാറ്റുന്നതിനായി കിഫ്‌ബിക്ക് സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് മുതൽ കോതി ബീച്ച് വരെയുള്ള ആറ് കിലോമീറ്റർ റീച്ചിന് 86 കോടിയുടെ ഭരണാനുമതി ലഭിച്ചു. 10 ഹെക്ടർ ഭൂമിയാണ് ഇവിടെ ഏറ്റെടുക്കുക. ഫ്രാൻസിസ് റോഡ് മുതൽ പുതിയപ്പ വരെയുള്ള എട്ട് കിലോമീറ്ററിന്റെ ഡി പി ആർ കിഫ്‌ബി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പുതിയാപ്പ മുതൽ പുതിയ നിരത്ത് വരെ അതിർത്തി കല്ലിടൽ ആരംഭിച്ചു. പുതിയ നിരത്ത് മുതൽ കോരപ്പുഴ വരെ കല്ലിടൽ പൂർത്തിയായി. കൊയിലാണ്ടി ഹാർബർ വരെയുള്ള ഇടങ്ങളിൽ സംയുക്ത പരിശോധന പൂർത്തിയാക്കുകയും കല്ലിടൽ നടത്തുകയും ചെയ്തു. ബാക്കിയുള്ള റീച്ചുകളുടെ പ്രവർത്തിയും പുരോഗതിയിലാണ്.

 73.83 കിലോമീറ്റർ 12.35 കിലോമീറ്റർ ഭാഗത്ത് പദ്ധതിക്കും സ്ഥലം ഏറ്റെടുക്കലിനും ഉൾപ്പെടെ സാമ്പത്തിക അനുമതി ലഭിക്കുകയും ഇതിൽ കോരപ്പുഴ പാലം നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊടിക്കൽ മുതൽ സാൻ ബാങ്ക്സ് വരെയുള്ള 11.35 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കൽ പ്രവർത്തി അന്തിമഘട്ടത്തിലാണ്. ഇതിൽ അവസാന ഭാഗമായ കുഞ്ഞാലിമരക്കാർ പാലം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി, എസ്റ്റിമേറ്റ് സാങ്കേതിക അനുമതി നൽകുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനുള്ള സാമ്പത്തിക അനുമതി ലഭിച്ച 38.16 കിലോമീറ്ററിൽ 12.94 കിലോമീറ്റർ ഭാഗത്തെ കല്ലിടലാണ് പൂർത്തിയായത്.

ജില്ലയിൽ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കോഴിക്കോട് മേഖലാ തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ വിവിധ വകുപ്പുകളെയും ഏജൻസികളുടെയും ഏകോപനം സാധ്യമാക്കി പദ്ധതി പ്രവത്തനം വേഗത്തിലാക്കണം. റോഡ് കീറുന്നതിനും മറ്റുമുള്ള അനുമതികള്‍ക്കുള്ള നയപരമായ തീരുമാനങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പദ്ധതി പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകന യോഗം ചേർന്നു സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളമെന്ന് ജലവിഭ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ നിർദേശം നൽകി.

3821.78 കോടി രൂപയാണ് ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭരണാനുമതി തുക. 96 പദ്ധതികളില്‍ 23 എണ്ണം ഇതുവരെ പൂര്‍ത്തിയാക്കി. പദ്ധതി വഴി 1,08,867 കണക്ഷനുകള്‍ ഇതിനകം നൽകി കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ ജൽ ജീവൻ പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.

കോഴിക്കോടിന്റെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മേഖലാതല അവലോകന യോഗം

വിദ്യാർത്ഥികൾക്ക് പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം നൽകുന്നതിന് സപ്പോർട്ടിംഗ് എഞ്ചിനീയറെ നിയമിക്കാമെന്ന് പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. 

കോഴിക്കോട് ജില്ലയിലും മറ്റു ജില്ലകളിൽ നിന്നുമായി നിരവധി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഈ വിദ്യാർത്ഥികൾക്കെല്ലാം വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിന് സപ്പോർട്ടിംഗ് എഞ്ചിനീയറുടെ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടർ എ ഗീത മേഖലാതല അവലോകന യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇ-ഗ്രാന്റ് മുഖേന നൽകിയത് സപ്പോർട്ടിംഗ് എഞ്ചിനീയറുടെ സഹായത്തോടെ ആയിരുന്നു.

ബാലുശ്ശേരി മിനിസിവിൽ സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്ന പ്രശ്നം പരിഹരിച്ചതായി റവന്യു വകുപ്പ് യോഗത്തെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും വകുപ്പ് അറിയിച്ചു. ആർ കെ ഐ പദ്ധതിയിൽ ഉൾപ്പെട്ട കരണ്ടോട് നീർത്തട പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തി പൂർത്തീകരിക്കുന്നതിനായി പദ്ധതിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരമായി.

ഉൾനാടൻ ജലഗതാഗതം: ജിലയിലെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ നിർദ്ദേശം

കോവളം മുതൽ ബേക്കൽ വരെയുള്ള ഉൾനാടൻ ജലഗതാഗതത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കോഴിക്കോട് മേഖലാ തല അവലോകന യോഗത്തിലാണ് ജില്ലയിലെ ഉൾനാടൻ ജലഗതാഗതം പദ്ധതി പ്രവർത്തനം വിലയിരുത്തിയത്.

ജില്ലയിൽ രണ്ടു റീച്ച് ഒഴികെ ബാക്കി മൂന്ന് റീച്ചുകളിൽ ലാന്റ് അക്വിസിഷൻ നടപടികൾ പൂർത്തിയായി. രണ്ടാഴ്ചക്കകം നഷ്ടപരിഹാര തുക കൈമാറി സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്ന് ജില്ലാ കലക്ടർ എ ഗീത അവലോകന യോഗത്തിൽ അറിയിച്ചു.

കോഴിക്കോട് കനാൽ സിറ്റി പ്രൊജക്റ്റ് - കല്ലായിപ്പുഴ മുതൽ എരഞ്ഞിക്കൽ വരെയുള്ള 11 കിലോമീറ്റർ ദേശീയ ജലപാത നിലവാരത്തിലേക്ക് 25 കിലോമീറ്റർ വീതിയിൽ നിർമ്മിക്കാൻ തീരുമാനമായി. പദ്ധതിയുടെ ഡി.പി ആർ തയ്യാറാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. വടകര - മാഹി ഫസ്റ്റ് റീച്ചിൽ കനാൽ വീതി കൂട്ടുന്നതിന്  ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.

date