Skip to main content

ഗുരുഗോപിനാഥ് ദേശീയനാട്യ പുരസ്കാരം 2023: അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു

 

           ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2023-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് നാമനിർദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു.

           മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരം. കേന്ദ്ര സർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ സമഗ്ര സംഭാവനയാണ് പുരസ്കാരത്തിനുള്ള പ്രധാന പരിഗണന. നൃത്തചാര്യൻ ഗുരുഗോപിനാഥിന്റെ പേരിൽ കേരളത്തിലെ നൃത്ത-നാട്യ പ്രതിഭകൾക്ക് നൽകിവന്ന പുരസ്കാരം 2018ലാണ് ദേശീയ പുരസ്കാരത്തിനായി ഉയർത്തിയത്.

           പുരസ്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവർക്കുവേണ്ടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാമനിർദേശങ്ങളയയ്ക്കാം. പുരസ്കാരത്തിന് ഒരിക്കൽ തിരഞ്ഞെടുത്ത നൃത്തരൂപം പിന്നീട് പരിഗണിക്കപ്പെടുക മൂന്നു വർഷത്തിന് ശേഷമായിരിക്കും.

           അപേക്ഷകളും നാമനിർദേശങ്ങളും ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം -695 013, ഫോ: 0471 2364771. ഇ-മെയിൽ secretaryggng@gmail.com. കൂടുതൽ വിവരങ്ങൾക്ക് : www.gurugopinathnatanagramam.org

പി.എൻ.എക്‌സ്4700/2023

date