Skip to main content

മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് അക്ഷയാകേന്ദ്രങ്ങള്‍ മുഖേനയോ www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം മുന്‍ഗണനാ കാര്‍ഡിന് അര്‍ഹമായ രേഖകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2463208.

date