Skip to main content

സഹകരണ പ്രചാരണ റാലി ഏഴിന്

സഹകരണ മേഖലയ്ക്കെതിരായ ദുഷ്പ്രചാരണങ്ങളെ തടയുന്നതിനും സഹകരണ മേഖലയുടെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി സംസ്ഥാനത്ത് താലൂക്ക്ജില്ലാ തലങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ആദ്യ ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ ഏഴിനു വൈകിട്ട് മൂന്നിന് തിരുവനന്തപുരം ആയൂർവേദ കോളജ് ജങ്ഷൻ മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ തിരുവനന്തപുരം ജില്ലയിലെ സഹകാരികൾ പങ്കെടുക്കുന്ന സഹകരണ പ്രചാരണ റാലി സംഘടിപ്പിക്കും.

പി.എൻ.എക്‌സ്4719/2023

date