Skip to main content
മെഡിക്കല്‍ കോളേജിലെ വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കം

മെഡിക്കല്‍ കോളേജിലെ വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. 

എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തില്‍ ഏഴ് മുറികള്‍, 5 ശുചിമുറികള്‍, ലോബി, റാമ്പ്, അംഗ പരിമിതര്‍ക്കായി പ്രത്യേക ശുചി മുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഡോര്‍മെറ്ററികള്‍, വസ്ത്രം മാറുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള പ്രത്യേക മുറികള്‍ എന്നിവയാണുള്ളത്.  

ആശുപത്രി ഒ.പി. ബ്ലോക്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജനപ്രതിനിധികളായ പി. അഞ്ജു, പ്രദീപ്തി സജിത്, സുനിത പ്രദീപ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മിറിയം വര്‍ക്കി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ. റംലാ ബീവി, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.തോമസ് കോശി, ചീഫ് നേഴ്‌സിങ് ഓഫീസര്‍ എം.എ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date