Skip to main content

ഐ.ടി.ഐ. ട്രേഡുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ(വനിത) യിലെ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്‍ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്് (ഇംഗ്ലീഷ്), ഡ്രസ്സ് മേക്കിങ്ങ് എന്നിവയാണ് ട്രേഡുകള്‍. താത്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബര്‍ 10നകം ഐ.റ്റി.ഐ.യില്‍ നേരിട്ടെത്തി പ്രവേശനം എടുക്കാം. ഫോണ്‍: 9496463390, 9446321018

date