Skip to main content
നെല്‍കൃഷിയ്ക്ക് പുനരാരംഭം

നെല്‍കൃഷിയ്ക്ക് പുനരാരംഭം

ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്‍, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ് തരിശ് നിലത്തില്‍ നെല്‍കൃഷി പുനരാരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി  

വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി. കനകമല വാര്‍ഡ് മെമ്പര്‍ എസ് സിനി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ നജീബത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date