Skip to main content

ലോക മാനസികാരോഗ്യദിനം ആചരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ അഭ്യമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. ജില്ലയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആത്മഹത്യാനിരക്ക് കുറക്കുന്നതിനും 'മൈന്‍ഡ് യുവര്‍ മൈന്‍ഡ്' (മനസ്സിനെ കരുതൂ) കാമ്പയിന് തുടക്കമായി.

തുടര്‍ന്ന് മാനസികാരോഗ്യ അവബോധം വളര്‍ത്തുന്നതിനുള്ള ലഘുലേഖകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു. കെ എസിന് നല്‍കി കലക്ടര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്‌റ് ഡോ ടി സാഗര്‍ ( നോഡല്‍ ഓഫീസര്‍ ജില്ലാ മാനസികാരോഗ്യ പരിപാടി), ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date