Skip to main content

കുടിശിക നിവാരണ അദാലത്ത് ഒക്ടോബര്‍ 12ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് ഒക്ടോബര്‍ 12ന് രാവിലെ 10 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്താഫീസില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍ അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. കുടിശിക അടയ്ക്കാന്‍ ബാങ്ക് പാസ്ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍ 9746822396, 7025491386, 0474 2766843, 2950183.

date