Skip to main content

ഉന്നതി: തൊഴില്‍ പരിശീലനത്തിന് തുടക്കമായി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തൊഴില്‍ പരിശീലനം കാനറാ ബാങ്ക് ആര്‍ എസ് ഇ ടി ഐയില്‍ ആരംഭിച്ചു. 100 ദിനം തൊഴില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണ്യ വികസനത്തിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഉന്നതി. മുഖത്തല ബ്ലോക്കില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 ഗുണഭോക്താക്കള്‍ക്കായി കൊട്ടിയം കാനറ ബാങ്ക് ആര്‍ എസ് ഇ ടി ഐ നല്‍കുന്ന തയ്യല്‍ ആന്‍ഡ് റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോധ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹുസൈന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുശീല, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, തൊഴിലുറപ്പ് പ്രോഗ്രാം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date