Skip to main content

വാഹനം വാടകക്ക് ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ വാഹനം (ടാക്സി/ ജീപ്പ്/കാര്‍) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2,40,000 രൂപയാണ് അടങ്കല്‍ തുക. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടാമ്പി കൊപ്പം സി.എച്ച്.സിയുടെ എതിര്‍വശത്തുള്ള സേവന ബില്‍ഡിങ്ങിലുള്ള പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04662 262170, 9496518212

date