Skip to main content

വാടകക്ക് വാഹനം ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹന(കാര്‍, ജീപ്പ്)ത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ (ആര്‍.സി ബുക്ക്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്) ഉണ്ടായിരിക്കണം. പ്രതിമാസം 800 കീ.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുകയെന്ന് പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. 2,40,000 രൂപയാണ് അടങ്കല്‍ തുക. ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0491 2847770

date