Skip to main content

ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം ഡിസംബറില്‍ പ്രസിദ്ധീകരിക്കും

പത്തനംതിട്ട ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, കല, സംസ്‌കാരം എന്നിവയെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം എന്ന പേരില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന്  ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉപദേശകസമിതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഡിസംബറില്‍ വിജ്ഞാനീയം പ്രസിദ്ധീകരിക്കും. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ഡോ. ആറന്മുള ഹരിഹരപുത്രന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ഡോ.ജോസ് പാറക്കടവില്‍, പ്രൊഫ.മാലൂര്‍ മുരളീധരന്‍, ഡോ.ബിജു, ബാബു തോമസ്, സണ്ണി മാര്‍ക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്.നൈസാം എന്നിവര്‍ പങ്കെടുത്തു. വിജ്ഞാനീയത്തില്‍ ഉള്‍പ്പെടുത്താനുള്ള വിവരങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ ജില്ലാ പഞ്ചായത്ത് ആഫീസില്‍ രേഖാമൂലമോ നേരിട്ടോ അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫോണ്‍: 9496107294.

date