Skip to main content

ചെറുകോല്‍പ്പുഴ -റാന്നി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്കായി 60 ലക്ഷം അനുവദിച്ചു

തകര്‍ന്നു കിടക്കുന്ന ചെറുകോല്‍പ്പുഴ -റാന്നി റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്  അറ്റകുറ്റപ്പണിക്ക് കിഫ്ബി ഫണ്ട് അനുവദിച്ചത്. ചെറുകോല്‍പ്പുഴ - റാന്നി റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി കെ ആര്‍ എഫ് ബിഏറ്റെടുത്തിരിക്കുകയാണ് എന്നാല്‍ റോഡിന്റെ വീതി സംബന്ധിച്ച് ഉടലെടുത്ത വിഷങ്ങള്‍ മൂലം പദ്ധതി ആരംഭിക്കുന്നതിന് കാലാതാമസം നേരിടുന്നുണ്ട്. ഈ പ്രത്യേക സാഹചര്യവും റോഡിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് അടിയന്തര അറ്റകുറ്റപ്പണിക്ക് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
 

date