Skip to main content

വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍, ജീപ്പ്) ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. http://www.etender.kerala.gov.in മുഖേനയാണ് ദര്‍ഘാസുകള്‍ നല്‍കേണ്ടത്. വാഹനം ഏഴ് വര്‍ഷത്തിലധികം പഴക്കമുള്ളതാകരുത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ടാക്സി പെര്‍മിറ്റ്, ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ് ഉള്‍പ്പടെ രേഖകള്‍യുള്ള രേഖകള്‍ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ വരെയുള്ള യാത്രയ്ക്ക് പരമാവധി 30,000 രൂപയാണ് അനുവദിക്കുക. ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ച് വരെ ഇ-ടെന്‍ഡര്‍ സ്വീകരിക്കും. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും. 3,60,000 രൂപയാണ് അടങ്കല്‍ തുക.

 

date