Skip to main content

ഭൂമി പതിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കാം

പട്ടാമ്പി താലൂക്ക് ഓങ്ങല്ലൂര്‍-1 വില്ലേജില്‍ മേലേപ്പുറത്ത് കേശവന്‍ നായരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ബ്ലോക്ക് നമ്പര്‍ 30 റീസര്‍വ്വേ നമ്പര്‍ 254/16 ല്‍ ഉള്‍പ്പെട്ട 18.7 സെന്റ് മിച്ചഭൂമിയും റീസര്‍വ്വേ നമ്പര്‍ 284 ല്‍ 10 സെന്റ് മിച്ചഭൂമിയും പതിച്ചു ലഭിക്കുന്നതിന് ഓങ്ങല്ലൂര്‍-1 വില്ലേജിലെയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 25 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0491 2505309

date