Skip to main content

സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം

ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541

date