Skip to main content

ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായം: അപേക്ഷ 31 വരെ

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. വരുമാനപരിധി രണ്ടര ലക്ഷം രൂപ. പ്രായപരിധി 60. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം അപേക്ഷയും അനുബന്ധരേഖകളും ഷോപ്പ് പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505663

date