Skip to main content

വാഹനം വാടകക്ക്: അപേക്ഷ 16 വരെ

ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന വില്ലേജ് ഓഫീസുകളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം ലഭിച്ച ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനക്കായി ഒറ്റപ്പാലം റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് ഒന്നിനകം ഒറ്റപ്പാലം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0466 2244323

date