Skip to main content

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 12 ന്

ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്നു. ഇവ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തില്‍ ഒക്ടോബര്‍ 12 ന് രാവിലെ 11 ന് ലേലം ചെയ്യും. കണ്ണാടിപ്പുഴയുടേത് ഓലശ്ശേരി പാലത്തിന് സമീപം പാളയംകോട്, പാലത്തുള്ളി പാലത്തിന് സമീപം, പുടൂര്‍ പാലത്തിന് സമീപം എന്നിവിടങ്ങളിലും ഗായത്രിപ്പുഴയുടേത് ഊട്ടറ റെയില്‍വേ സ്റ്റേഷനും കോതമ്പാക്കം അങ്കണവാടിക്കും സമീപവും ഊട്ടറപ്പാലത്തിന്റെ ഇടത്, വലത് ഭാഗങ്ങള്‍, ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം ഊട്ടറപാലത്തിന് ഇടത് ഭാഗം എന്നിവിടങ്ങളുടെ അടുത്തുമാണ് ലേലം നടക്കുക.
 

date