Skip to main content

വിമുക്തഭടന്മാര്‍ക്ക് റെയില്‍വേയില്‍ തൊഴിലവസരം: അപേക്ഷ 13 വരെ

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബയോഡാറ്റ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2501633
 

date