Skip to main content

വിവരാവകാശ ദിനം : കൊച്ചിയിൽ 13 ന് ദേശീയ സെമിനാർ

വിവരാവകാശ നിയമത്തിന്റെ പത്തൊമ്പതാം വാർഷികത്തിൽ  കൊച്ചിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. വിവരാവകാശ നിയമം എന്ത് എന്തിന് എങ്ങനെ എന്നതാണ് പ്രമേയം.

ഒക്ടോബർ 13ന് ഉച്ചകഴിഞ്ഞു രണ്ടിനു ചാവറ കൾച്ചറൽ സെൻറർ ഹാളിൽ നടക്കുന്ന സെമിനാർ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്തു വിഷയം അവതരിപ്പിക്കും. ആർ.ടി. ഐ. കേരള ഫെഡറേഷൻകേരള മീഡിയ അക്കാദമിചാവറ കൾച്ചറൽ സെൻറർആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ്സെക്രഡ് ഹാർട്ട് കോളേജ് എന്നിവരാണ് സംഘാടകർ. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു അധ്യക്ഷത വഹിക്കും.

പി.എൻ.എക്‌സ്4789/2023

date