Skip to main content

നവകേരളസദസ്: ചിറ്റൂര്‍ നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരിച്ചു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാന്‍

ചിറ്റൂര്‍ നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബഹുജന സദസിന്റെ സംഘാടനത്തിനായി വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനും ചിറ്റൂര്‍ തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി കണ്‍വീനറുമായ 501 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. പരിപാടിയുടെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി അഡ്വ. വി. മുരുകദാസിനെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായി ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാര്‍, എം. സതീഷ്, ജോസി ബ്രിട്ടോ, എസ്. അനിഷ, പി. ബാലഗംഗാധരന്‍, എസ്. ഹംസത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍ എന്നിവരെ തെരഞ്ഞെടുത്തു. അന്നേ ദിവസം രാവിലെ ഒന്‍പതിന് നെഹ്‌റു ഓഡിറ്റോറിയത്തില്‍ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ വകുപ്പ് മേധാവികള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

date