Skip to main content

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കം

 

എറണാകുളം ജില്ലാ റവന്യൂ ജില്ല സ്‌കൂള്‍ കായികമേള വ്യാഴാഴ്ച്ച ആരംഭിക്കും. ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് മൈതാനത്ത് നടക്കുന്ന 20-ാമത് കായികമേളയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍  കോതമംഗലം നഗരസഭ  ചെയര്‍മാന്‍ കെ കെ ടോമി അധ്യക്ഷത വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ വിശിഷ്ടാതിഥിയാകും.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ നൗഷാദ്, ജോസ് വര്‍ഗീസ്, കെ.വി തോമസ്,  രമ്യ വിനോദ്, ബിന്‍സി തങ്കച്ചന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍,  റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ പനയ്ക്കല്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബേസില്‍ ജോര്‍ജ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍  വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഡിസ്‌പ്ലേ, ഫ്‌ലാഷ് മോബ് എന്നിവ ഉണ്ടായിരിക്കും.

date