Skip to main content

സ്കോൾ കേരള – ഡിസിഎ എട്ടാം ബാച്ച് പരീക്ഷാഫലം

        സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 2207 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1893 വിദ്യാർഥികൾ (85.77%) നിശ്ചിത യോഗ്യത നേടി. 288 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷാ ഫലം സ്കോൾ-കേരള വെബ്സൈറ്റിൽ നിന്നും എടുക്കാം. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സ്ക്രൂട്ടണിക്കും ഫോട്ടോകോപ്പിക്കും 21 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

പി.എൻ.എക്‌സ്4797/2023

date