Skip to main content

കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര

കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'കേരളീയംപരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 1415 തീയതികളിലാണ് നഗരക്കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി ഡബിൾ ഡക്കർ ബസിൽ വിനോദ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോസ്റ്റാച്ച്യൂമ്യൂസിയംവെള്ളയമ്പലംഎയർപോർട്ട്ശംഖുംമുഖം ബീച്ച്ലുലു മാൾ റൂട്ടിലായിരിക്കും യാത്ര. വൈകുന്നേരം 04:30 ന് ആരംഭിച്ച്  രാത്രി 9:30 വരെയായിരിക്കും യാത്ര.  ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക്  സന്ദേശമയയ്ക്കണം.

പി.എൻ.എക്‌സ്4799/2023

date