Skip to main content

നഗരത്തിൽ കേരളീയത്തിന്റെ അലകളുയർത്താൻ ഫ്ളാഷ് മോബ്

മലയാളത്തിന്റെ മഹോത്സവമായി സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന്റെ  പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ ക്യാമ്പസുകളെയും പൊതു ഇടങ്ങളെയും ത്രസിപ്പിക്കാൻ കേരളീയം ഫ്ളാഷ് മോബ് ടീം എത്തുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന കോളേജുകളിലും തിരക്കേറിയ പൊതുസ്ഥലങ്ങളിലും സംഘം വിവിധ ദിവസങ്ങളിലായി ഫ്ളാഷ് മോബുകൾ അവതരിപ്പിക്കും. ഒക്ടോബർ 12 ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളജിൽ കേരളീയം ഫ്ളാഷ് മോബിന് തുടക്കമാകും. 

പൂജപ്പുര എൽ ബി എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർത്ഥിനി സംഘമാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കുക. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർഗോകുൽ ജെ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന ഈ കലാവിരുന്നിൽ കേരളത്തിലെ തനത് കലകളുടെ പ്രതിനിധാനവും ഉണ്ടാവും.

പി.എൻ.എക്‌സ്4800/2023

date