Skip to main content

ആസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

*വിദ്യാഭ്യാസംതൊഴിൽശക്തി പരിശീലനംവ്യാപാരംആരോഗ്യംസാമ്പത്തിക വികസനം ഉൾപ്പെടെയുള്ള  മേഖലകളിൽ സഹകരണ സാധ്യത ചർച്ച ചെയ്തു

ആസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസംതൊഴിൽശക്തി പരിശീലനംവ്യാപാരംആരോഗ്യംസാമ്പത്തിക വികസനം ഉൾപ്പെടെയുള്ള  മേഖലകളിൽ സഹകരണ സാധ്യത ചർച്ച ചെയ്തു.

സാങ്കേതിക നൈപുണ്യവും മികച്ച പ്രൊഫഷണൽ യോഗ്യതയുമുള്ള അഭ്യസ്ത വിദ്യരായ തൊഴിൽ ശക്തിയാണ് കേരളത്തിൻറേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആസ്‌ട്രേലിയയിൽ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽശക്തി പരിശീലനം വികസനം എന്നിവയുമായി  ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസംസാങ്കേതിക - വോക്കേഷണൽ വിദ്യാഭ്യാസമടക്കമുള്ള വിദ്യാഭ്യാസംപരിശീലനം എന്നിവയുമായി ബന്ധപ്പെട്ടു മുള്ള സഹകരണവും  ചർച്ചയിൽ ഉയർന്നു.

ആസ്‌ടേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലയ്ക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കും. റബ്ബർസുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഉണർവേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കൽ മിനറൽസ് മേഖലയിലെ സഹകരണ സാധ്യതയും യോഗം ചർച്ച  ചെയ്തു.

ചെന്നൈയിലെ ആസ്‌ട്രേലിയൻ കോൺസുൽ ജനറൽ ശരത് കിർല്യുഅഡ്വൈസർമാരായ ആമി സെൻക്ലയർജയാ ശ്രീനിവാസ്വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് സിഇഒ ഷോൺ ഡ്രാബ്ഷ്ചീഫ് സെക്രട്ടറി ഡോ. വേണു വിവ്യവസായ - നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലമുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

പി.എൻ.എക്‌സ്4802/2023

date