Post Category
നിയമസഭാ സമിതി യോഗം 19 ന്
കേരള നിയമസഭ-യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2021-23) ഒക്ടോബർ 19 ന് രാവിലെ 10.30 ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച ഹർജികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും. യുവജനങ്ങളിൽ നിന്നും യുവജനസംഘടനകളിൽ നിന്നും പുതിയ പരാതികൾ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി നൽകാനുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ നേരിട്ട് ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയതും കയ്യൊപ്പ് രേഖപ്പെടുത്തിയതുമായ പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം.
പി.എൻ.എക്സ്. 4803/2023
date
- Log in to post comments