Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപനം 16ന്

പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കവിഭാഗ വകുപ്പിന്റെ നേതൃത്വത്തില്‍സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സമാപനം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 16ന് വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

ഉയരാംഉന്നതിയിലേക്ക് മുദ്രാവാക്യവുമായി വിവിധ ക്ഷേമപദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. ഭാഷനൈപുണ്യ പോര്‍ട്ടല്‍ ഉദ്ഘാടനം, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ 100 ശതമാനം വിജയംനേടിയ എം ആര്‍ എസ്‌കള്‍ക്കുള്ള ട്രോഫിവിതരണം, ജ്വാല നിയമനഉത്തരവ് കൈമാറല്‍, കൃതി പുസ്തകപ്രകാശനം, അച്ചന്‍കോവില്‍ മുതലത്തോട്ടിലെ 12 പേര്‍ക്ക് ഭൂമി കൈമാറ്റം, ട്രൈബല്‍ പാരമെഡിക്കല്‍സ്റ്റാഫ് നിയമനഉത്തരവ് കൈമാറല്‍ തുടങ്ങിയവയും ചടങ്ങിന്റെ ഭാഗമാകും.

മാലിന്യമുക്ത നവകേരളം പ്രതിജ്ഞ മേയര്‍ പ്രസന്ന ഏണസ്റ്റ് ചൊല്ലിനല്‍കും. എം നൗഷാദ് എം എല്‍ എ, എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് മുഖ്യാതിഥികള്‍. എം എല്‍ എ മാരായ, എം മുകേഷ്, കെ. ബി. ഗണേഷ് കുമാര്‍, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, സി ആര്‍ മഹേഷ്, സുജിത് വിജയന്‍ പിള്ള, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date