Skip to main content

ലോക കാഴ്ചദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 12)

ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 12) രാവിലെ 10ന് കുളക്കട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അധ്യക്ഷനാകും. നേത്രരോഗ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന നേത്രപരിശോധന ക്യാമ്പില്‍ ചികിത്സയും ലഭിക്കും. ബ്ലോക്ക്തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത പ്രശ്‌നോത്തരി-പോസ്റ്റര്‍ രചനാമത്സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണംചെയ്യും.

date