Skip to main content

ബോധവത്കരണ ക്ലാസ്

സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗവികസന വകുപ്പ്, ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് ചിതറ ഗ്രാമപഞ്ചായത്തില്‍ കൊച്ചരിപ്പ, ഇടപ്പണ പട്ടികവര്‍ഗ കോളനികളില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപിച്ചു. അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍, നിയമപരിരക്ഷകള്‍ എന്നീ വിഷയങ്ങളില്‍ ജയകുമാര്‍ ക്ലാസ് നയിച്ചു.

വനസംരക്ഷണ സമിതി ഓഫീസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അരിപ്പ വാര്‍ഡ് അംഗം പ്രിജിത്ത് പി അരളീവനം നിര്‍വഹിച്ചു. ഊര് മൂപ്പന്‍ ബിജു കുമാര്‍ അധ്യക്ഷനായി. ഇടപ്പണ ഊരു മൂപ്പന്‍ സത്യവൃതന്‍ കാണി, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് ഗിരീഷ്, എസ് ടി പ്രമോട്ടര്‍ സുജിത്ത്, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date