Skip to main content
ബ്ലോക്ക്തല ശില്പശാല

ബ്ലോക്ക്തല ശില്പശാല

നവകേരളം കര്‍മപദ്ധതിയുടെഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ജലസംരക്ഷണ സാങ്കേതിക സമിതിയുടെ ബ്ലോക്ക്തല ശില്പശാല അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം അശോകന്‍ അധ്യക്ഷനായി.

ഹരിത കേരള മിഷന്റെ ഏകോപനത്തില്‍ നീരുറവ്, ജല ബഡ്ജറ്റ്, പശ്ചിമഘട്ട മേഖലയിലെ നീര്‍ചാലുകളുടെ സംരക്ഷണം തുടങ്ങി ജില്ലയില്‍ പുരോഗമിക്കുന്ന ക്യാമ്പയിനുകള്‍ക്ക് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായിരുന്നു ശില്പശാല.

ബി എല്‍ സി കണ്‍വീനര്‍ ഗോപകുമാര്‍, പത്തനാപുരം എ ഇ ഉഷ, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ സ്മിത വി. നായര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date