Skip to main content
വര്‍ക്ക്ഷെഡ് നിര്‍മാണം

വര്‍ക്ക്ഷെഡ് നിര്‍മാണം

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിക്കുന്ന വര്‍ക്ക്ഷെഡിന്റെ നിര്‍മാണം തുടങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ് പ്രോസസിങ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ ചെലവിലാണ് വര്‍ക്ക്‌ഷെഡ് നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സീന, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date