Skip to main content

അന്താരാഷ്ട്ര ബാലികാദിനാചരണം

മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി "ബേട്ടി ബച്ചാവോ ബേട്ടി പഠാവോ " പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലിക ദിനാചരണം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താക്കൂർ ഉദ്ഘാടനം ചെയ്തു.

നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാശിശു വികസന ഓഫീസർ കെ.വി ആശമോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ഇൻസ്റ്റ്യൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് സാലിഹ്, ചൈൽഡ് ഹെൽപ്പ് ലൈൻ പ്രോജക്ട് കോർഡിനേറ്റർ സി.ഫാരിസ എന്നിവർ ശൈശവ വിവാഹ നിരോധന ബോധവൽക്കരണ ക്ലാസ് എടുത്തു. ഐ.ടി.ഡി.പി ജൂനിയർ സൂപ്രണ്ട് ജയലക്ഷ്മി, നിലമ്പൂർ എ.എസ്.ഐ ശിവശങ്കരൻ, ഐ.ജി.എം.എം.ആർ സ്കൂൾ പ്രധാനാധ്യാപകൻ സി.ബിജോയ്, വേണുഗോപാൽ, സാബു, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് സ്റ്റാഫ് സി.അമ്പിളി , തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായ കെ.എം അഞ്ജലിയെ അസിസ്റ്റന്റ് കളക്ടർ അനുമോദിച്ചു. വിദ്യാർഥികളുടെ കലാ പരിപാടികളും നടത്തി.

date