Skip to main content

പോസ്റ്റര്‍ രചന മത്സരം

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം - ഞങ്ങളുടെ ദുരന്ത നിവാരണം. മത്സരത്തില്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ സ്‌കൂളുകള്‍ മുഖേന 2023idrrd@gmail.com എന്ന ഇ മെയിലില്‍ ഒക്ടോബര്‍ 18 നകം ലഭിക്കണം. തിരഞ്ഞെടുക്കുന്നവയ്ക്ക് യഥാക്രമം 2000,1000,500 എന്നിങ്ങനെ സമ്മാനമുണ്ടായിരിക്കും.

date