Skip to main content

ചിത്രരചന, ഉപന്യാസരചന മല്‍സരങ്ങൾ

 

കുട്ടികളില്‍ വൈദ്യുതസുരക്ഷയെ സംബന്ധിച്ച്  അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പാണ് സംഘാടകർ .    'നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്' എന്ന വിഷയത്തിലുള്ള   രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഒക്ടോബര്‍ 30 ന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, മൂലമറ്റം പി.ഓ പിന്‍: 685 589 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടും എത്തിക്കാം.   ചിത്രങ്ങള്‍ എ4 ഷീറ്റിലായിരിക്കണം.  ഉപന്യാസങ്ങള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല.

 

date