Skip to main content

സംഘടക സമിതി രൂപീകരിച്ചു ധർമടം മണ്ഡലം നവകേരള സദസ്സ് നവംബർ 21ന്

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് ധർമടം മണ്ഡലത്തിൽ നവംബർ 21 ന് നടക്കും. സംഘാടക സമിതി രൂപീകരണം പിണറായി കൺവെൻഷൻ സെന്ററിൽ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ വർക്കിങ് ചെയർമാനായും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം സുർജിത് ജനറൽ കൺവീനറായും തലശ്ശേരി തഹസിൽദാർ ഷീബ കൺവീനറായുമുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
വൈസ് ചെയർപേഴ്സൺമാർ:ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി കെ പ്രമീള(എടക്കാട് )സി പി അനിത (തലശ്ശേരി ),പിണറായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ കെ രാജീവൻ, കെ ശശിധരൻ,സി എൻ ചന്ദ്രൻ,ടി ഭാസ്കരൻ, എം കെ മുരളി,കെ ബാബുരാജ്
ജോയിന്റ് കൺവീനർമാർ :ടി വി സിന്ധു,ലജീഷ്,ഗിരിജൻ,എ ജയപ്രകാശൻ, വി സി വാമനൻ,അബ്ദുൾ സത്താർ,ടി പ്രകാശൻ മാസ്റ്റർ,ലതീഷ്, ഡോ. ഷൈന
മുഖ്യസംഘാടക സമിതിക്കു പുറമേ 7 സബ് കമ്മിറ്റികളും രൂപീകരിച്ചു.യോഗത്തിൽ  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി.
എം വി ജയരാജൻ,എൻ ചന്ദ്രൻ,ടി പ്രകാശൻ മാസ്റ്റർ, വി സി വാമനൻ,കെ ജയപ്രകാശൻ, ടി ഭാസ്കരൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ വി കെ അനിൽ തുടങ്ങിയവർ സംസാരിച്ചു.വിവിധ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സംഘാടകസമിതി സബ് കമ്മിറ്റി പാനൽ മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫ് കെ പ്രദീപൻ അവതരിപ്പിച്ചു.

date