Skip to main content

 കെ സി സി പി എല്‍ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്‍ ലോഞ്ചിങ് 13ന്

വ്യവസായ വകുപ്പിന്‍ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്‍ ലോഞ്ചിങ് ഒക്ടോബര്‍ 13ന് നടക്കും. ഉച്ചക്ക് 12 മണിക്ക് പാപ്പിനിശ്ശേരിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് ഉൽപ്പന്നം  പുറത്തിറക്കും. ഹാന്റ് വാഷ്, സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷന്‍-പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ -ക്ലിയര്‍, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ സൂപ്പര്‍, ഐസോ റബ്ബ്, എത്തനോൾ റബ്ബ്, ടോപ്പിക്കല്‍ സൊല്യൂഷന്‍-പ്ലസ്സ്, ടോപ്പിക്കല്‍ സൊല്യൂഷന്‍-ക്ലിയര്‍, കെസിസിപിഎല്‍ സെപ്റ്റോള്‍, സുപ്രീം എഎസ്, ക്ലോറോക്സൈലിനോള്‍, സര്‍ജിസോള്‍, കെസിസിപി ഡിസിന്റോള്‍, മൗത്ത് വാഷ് തുടങ്ങിയ 15 ഉൽപ്പന്നങ്ങളാണ് പുതുതായി ഉല്‍പ്പാദിപ്പിക്കുന്നത്.

date