Skip to main content

ബാലാവകാശ നിയമവും ശിശുസൗഹൃദമാധ്യമ പ്രവർത്തനവും; ദ്വിദിന മാധ്യമ ശില്പശാല നാളെ(ശനിയാഴ്ച, ഒക്‌ടോബർ 14) മുതൽ പാലായിൽ

കോട്ടയം: കേരള മീഡിയ അക്കാദമിയും യൂണിസെഫും ചേർന്ന് ബാലാവകാശ നിയമവും ശിശുസൗഹൃദമാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ശില്പശാല നാളെ (ഒക്‌ടോബർ 14) പാലാ ഇടമറ്റം ഓശാന മൗണ്ടിൽ ആരംഭിക്കും. നാളെ(ശനിയാഴ്ച, ഒക്‌ടോബർ 14) രാവിലെ 10ന് മുഖ്യലോകായുക്തയും സുപ്രീംകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് എന്നിവർ മുഖ്യാതിഥികളാകും. യൂണിസെഫ് കേരളം-തമിഴ്‌നാട് മേധാവി കെ.എൽ. റാവു, കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റിയൻ, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുക്കും. ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോർട്ടിംഗും എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റിയൻ പോൾ, ദിവ്യ ശ്യാം സുധീർ ബണ്ഡി, ബേബി അരുൺ എന്നിവർ ക്ലാസെടുക്കും. തുടർന്ന് ശിശുസൗഹൃദ റിപ്പോർട്ടിംഗ് അവലോകനം നടക്കും.
ഞായറാഴ്ച(ഒക്‌ടോബർ 15) രാവിലെ 9.30ന് സന്ദേശ വിളംബര സമ്മേളനം നടക്കും. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനാകും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യാതിഥിയാകും. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, ജനറൽ കൗൺസിലംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വിൻസെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജവാർത്തകൾ കണ്ടെത്തൽ എന്ന വിഷയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സുനിൽ പ്രഭാകർ എന്നിവർ ക്ലാസെടുക്കും.

 

date